തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക് നിങ്ങൾ മഴക്കാലത്ത് പ്രത്യേക പരിരക്ഷ കൊടുക്കാറുണ്ടോ? എങ്കിൽ ഈ മഴക്കാലത്തും ആ പരിരക്ഷയ്‌ക്കു സമയമായിരിക്കുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കൂടുതൽ ഉള്ള കാലാവസ്‌ഥയിൽ തടി ഫർണിച്ചറുകൾക്ക് കേടുപാടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

അലമാരികൾ തുറക്കുമ്പോഴും അടയ്‌ക്കുമ്പോഴും കിരു കിരാ ശബ്‌ദം, സോഫയിൽ ഈർപ്പം, പൂപ്പൽ, ദുർഗന്ധം ഇവയൊക്കെയാണ് പൊതുവേ മഴക്കാലത്ത് ഉണ്ടാകുന്ന തടി പ്രശ്നങ്ങൾ. വാതിലുകൾക്ക് വികാസം സംഭവിച്ച് അടയാതിരിക്കുന്നതും സാധാരണ കണ്ടു വരാറുണ്ട്.

മഴക്കാലത്ത് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ചില മുൻകരുതലുകൾ എടുത്താൽ മതിയെന്ന് പിഡിലൈറ്റ് ഇൻഡസ്‌ട്രിയിലെ ഫെവിക്കോൾ ഡിവിഷൻ മേധാവി വിശാൽ മൽഹാൻ പറയുന്നു. തടി കേടാവാതിരിക്കാൻ ഉപായങ്ങൾ…

  • തടി ഫർണിച്ചറുകൾ വാതിലിനും ജനലിനും സമീപമാണ് ഇട്ടിരിക്കുന്നതെങ്കിൽ മഴവെള്ളത്തിന്‍റെ ഈർപ്പം തടി വേഗം വലിച്ചെടുക്കും. ഇതു തടയാൻ ജനാലകളിൽ കർട്ടൻ നിവർത്തിയിട്ട ശേഷം ജനൽ തുറക്കുക.
  • മഴക്കാലത്ത് ഫർണിച്ചറിന്‍റെ യോജിപ്പുകൾക്ക് അകലം സംഭവിക്കാം. ഇതൊഴിവാക്കാൻ അവിടെ വാട്ടർ പ്രൂഫ് അഡ്‌ഹസീവുകൾ ഉപയോഗിക്കാം.
  • സോഫ, കസേര ഇവ മഴക്കാലത്ത് നനഞ്ഞ തുണികൊണ്ട് തുടയ്‌ക്കരുത്. ഉണങ്ങിയ തുണി ഉപയോഗിക്കുക.
  • നനവ് പറ്റിയ ഫർണിച്ചർ വെയിലത്ത് ഉണക്കരുത്. അതിനു പകരം ഉണങ്ങിയ തുണി കൊണ്ട് തുടയ്‌ക്കാം.
  • അലമാരിയും കട്ടിലും കസേരയുമൊക്കെ ചുവരിൽ നിന്ന് അൽപം നീക്കിയിട്ടാൽ ഫർണിച്ചറിൽ ഈർപ്പം പിടിക്കാതിരിക്കും.
  • മഴക്കാലത്ത് മര വാതിലുകൾ അടയ്‌ക്കാനും തുറക്കാനും പ്രയാസം നേരിടാതിരിക്കാൻ പിച്ചളപ്പിടികൾ പിടിപ്പിക്കണം.
  • തടിയ്‌ക്ക് തിളക്കം ലഭിക്കാൻ യഥാസമയം പോളിഷ് ചെയ്യണം.
  • മഴ കുറഞ്ഞ് അന്തരീക്ഷത്തിൽ ചൂട് ഉണ്ടാകുന്ന സമയത്ത് ജനലും വാതിലുകളും അലമാരികളും തുറന്നിട്ട് പുതിയ വായു പ്രവേശിക്കാന്‍ അനുവദിക്കുക.
  • ഗാഡ്‌ജറ്റുകൾക്കു സമീപം സിലിക്കോൺ പാക്കറ്റുകൾ വച്ചാൽ അത് ഈർപ്പം വലിച്ചെടുക്കും.
  • മഴക്കാലത്ത് കാർപെറ്റുകൾ മാറ്റി വയ്‌ക്കുക. ചുരുട്ടിയെടുത്തിട്ട് അതിനുള്ളിൽ മണൽ കിഴി വയ്‌ക്കുക.
  • പൂപ്പൽ ബാധ മഴക്കാലത്ത് സാധാരണമാണ്. ഇത് അലർജിക്കു കാരണമാകും. ആസ്‌ത്മ, തുമ്മൽ, ശ്വാസ സംബന്ധമായ രോഗങ്ങൾ ഇവ പിടിപെടാം. വെള്ളവും സോപ്പും ഉപയോഗിച്ച് പൂപ്പൽ കഴുകി കളയുക.
  • തണുപ്പും ഈർപ്പവും നിമിത്തം ഫർണിച്ചറിൽ ചിതൽ ബാധ ഉണ്ടാകും. ആന്‍റി ഡാർമൈറ്റ് സൊലൂഷൻ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാവുന്നതാണ്.
  • തടി ഫർണിച്ചറുകൾ ഇനി വാങ്ങുന്നുണ്ടെങ്കിൽ വാട്ടർ പ്രൂഫ് പ്ലൈവുഡ് കൊണ്ടുണ്ടാക്കിയതു തെരഞ്ഞെടുക്കാവുന്നതാണ്.
और कहानियां पढ़ने के लिए क्लिक करें...