നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഫാഷൻ. എല്ലായ്പ്പോഴും സ്വന്തം ഇഷ്ടമനുസരിച്ച് മാറുന്ന ഒന്ന്. ആന്തരികമായും ബാഹ്യമായും സന്തോഷം പകരുകയും നമ്മുടെ സ്വന്തം സ്റ്റൈലിംഗ് പാറ്റേൺ പുറമേക്ക് പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഫാഷൻ. 2021 ൽ ട്രൈ ചെയ്തിരിക്കേണ്ട 7 ഇൻസ്പൈറിംഗ് പ്രിന്റുകളെക്കുറിച്ചറിയാം.
പോൾക്ക ഡോട്ട്സ്
ഫാഷൻ ലോകത്തെ എവർഗ്രീൻ പ്രിന്റാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്ന്. പോൾക്ക ഡോട്ട്സ് എന്ന് പറയുമ്പോൾ 1980 കളാണ് നമ്മുടെ മനസിലോടിയെത്തുന്നത്. പഴയ ഹിന്ദി സിനിമകളിലെ നായിക അണിഞ്ഞിരുന്നത് പോൾക്ക ഡോട്ട്സ് പ്രിന്റഡ് സാരികളും സൽവാർ കമ്മീസുകളുമായിരുന്നു. കാലം മാറിയാലും വിട്ടുപോകാത്ത പ്രിന്റ്.
എല്ലാത്തിലും നമുക്ക് പോൾക്ക ഡോട്ട് പ്രിന്റുകൾ പരീക്ഷിക്കാവുന്നതാണെങ്കിലും മെൻസ് വിയറുകളിൽ ഈ പ്രിന്റ് കാണാറില്ല. കളറിനനുസരിച്ച് പോൾക്ക ഡോട്ട് പ്രിന്റഡായ ഏത് തരം വസ്ത്രവും നമുക്ക് സെലക്റ്റ് ചെയ്യാം. സാരി, കമ്മീസ്, സ്കാർഫ്, ബ്ലൗസ്, ടോപ്സ്, എന്നിങ്ങനെ ആക്സസറീസുകൾ വരെ പോൾക്ക ഡോട്ട്സ് ഉള്ളത് തെരഞ്ഞെടുക്കാം. എങ്കിലും ചെറിയ ഡോട്ട്സ് ആണെങ്കിൽ സെമി ഫോർമൽ ഷർട്ടിലും പരീക്ഷിക്കാവുന്നതാണ് ഈ പ്രിന്റ്.
ഫ്ളോറൽസ്
ഫ്ളോറൽസ് ഇല്ലാത്ത ജീവിതം നമുക്കില്ലായെന്ന് തന്നെ പറയാം. എല്ലാവരുടെയും പ്രിയപ്പെട്ട പ്രിന്റ്. വർഷങ്ങളായി, തലമുറകളായി നമുക്കൊപ്പമുള്ള റൊമാന്റിക് പ്രിന്റാണിത്. എന്നാലിപ്പോൾ ഇതൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് ട്രെന്റിയായിരിക്കുന്നത്. 3 പ്രധാന ഫ്ളോറൽസ് ആണ് ഫാഷൻ തരംഗമായിരിക്കുന്നത്. ഒന്ന് എത്തിറിയൽ. രണ്ട് പ്രസ്സ്ഡ് ഫ്ളവേഴ്സ്, മൂന്ന് റോസസ് എന്നിങ്ങനെ.
എത്തിറിയൽ: പേരു പോലെ തന്നെ ഹെവൻലി ഫീൽ ക്രിയേറ്റ് ചെയ്യുന്ന പ്രിന്റാണിത്. പെയ്ന്റിംഗുകളിൽ കാണുന്ന ഇഫക്റ്റാണ് ഈ പ്രിന്റ് ക്രിയേറ്റ് ചെയ്യുന്നത്. പ്രിന്റുകൾ അങ്ങോട്ടുമിങ്ങോട്ടും ബീഡ് ചെയ്യുന്ന ഇഫക്റ്റ് ആണ് ഈ എത്തിറിയൽ ഫ്ളോറൽസിന് ഉള്ളത്.
പ്രസ്സ്ഡ് ഫ്ളവേഴ്സ്: പേരു പോലെ തന്നെ പേപ്പറിലും മറ്റും ഫ്ളോറൽ ഡിസൈനുകൾ പ്രസ് ചെയ്ത് ഡിസൈൻ ചെയ്ത് വച്ചിരിക്കുന്ന ഇഫക്റ്റാണ് പ്രസ്സ്ഡ് ഫ്ളവർ പ്രിന്റ് ക്രിയേറ്റ് ചെയ്യുന്നത്. അതായത് ഒരു ഹാൻഡ് മെയ്ഡ് ലുക്കാണ് (ഫ്ളാറ്റ് ലുക്ക്) ഇത് സൃഷ്ടിക്കുന്നത്. മെച്ച്വേഡ്, വിന്റേജ് ലുക്ക് ക്രിയേറ്റ് ചെയ്യുമെന്നതാണ് ഈ പ്രിന്റിന്റെ ഹൈലൈറ്റ്.
റോസസ്: എവർഗ്രീൻ പ്രിന്റെന്ന വിശേഷണമാണ് ഈ ക്യൂട്ട് പ്രിന്റിന് ചേരുക. കുറെ വർഷമായി ഈ പ്രിന്റ് നമുക്കൊപ്പം സഞ്ചരിക്കുകയാണ്. എന്നാലിപ്പോൾ പുതിയ ട്രെന്റി ഡിസൈനുകളിലായി റോസസ് പ്രിന്റ് അവതരിപ്പിച്ചിരിക്കുകയാണ്. സാരികളിലും ദുപ്പട്ടകളിലും എന്തിനേറെ ഷർട്ടുകളിലും വരെ റോസാപ്പൂവിന്റെ മനോഹര പ്രിന്റുകൾ ട്രെന്റിയായിരിക്കുകയാണ്. വൈബ്രന്റ് ലുക്ക് ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് ഷർട്ടുകളിൽ പരീക്ഷിക്കാവുന്ന ഒരു ക്യൂട്ട് പ്രിന്റാണിത്. ഈ പ്രിന്റ് ക്യൂട്ട് ആന്റ് ഡാഷിംഗ് ഇഫക്റ്റ് നൽകുമെന്ന് പറയേണ്ടതില്ലല്ലോ.
പ്ലാഡ്സ് ആന്റ് ചെക്ക്സ്
പ്ലാഡ്സ് ആന്റ് ചെക്ക്സ്, പോൾക്ക ഡോട്ട്സ് പോലെ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി നമുക്കൊപ്പം സഞ്ചരിക്കുന്ന പ്രിന്റാണ്. ഈ പ്രിന്റ് കാണുമ്പോൾ കൗബോയ് ഷർട്ടാണ് നമ്മുടെ മനസിൽ ഓർമ്മ വരുന്നത്. പല പല കളറുകളിലായി ഈ പ്രിന്റുകൾ ഉണ്ട്. ബ്രൈറ്റ്, എർത്തി കളറുകളിലായുമൊക്കെയുള്ള ഈ പ്രിന്റ് ട്രൈ ചെയ്ത് നോക്കാം. ബ്ലേസേഴ്സ്, സ്മാർട്ട് സ്കർട്ട്, ടോപ്സ് ഒക്കെ ഈ പ്രിന്റിൽ ഡിഫറന്റായി ക്രിയേറ്റ് ചെയ്യാം. സ്മാർട്ട് ഷർട്ട്സ്, ടോപ്സ് ഒക്കെ പ്ലാഡ്സ് പ്രിന്റിൽ മനോഹരമായി ക്രിയേറ്റ് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ തന്നെയാണ് ചെക്ക് പ്രിന്റും. ഒരിക്കലും ഔട്ട്ഡേറ്റാകാത്ത പ്രിന്റ്.
ഇപ്പോൾ സോബർ കളറുകളിലായി വലിയ ചെക്ക് പ്രിന്റുകൾ ഫാഷൻ പ്രേമികളെ തേടിയെത്തിയിരിക്കുന്നുവെന്നതാണ് പ്രത്യേകത. വ്യത്യസ്തങ്ങളായ ക്യൂട്ട് കളറുകളിലും ചെക്ക് പ്രിന്റുകൾ ഇറങ്ങുന്നുണ്ട്. ചെക്ക് ഡിസൈനുകളിൽ ഫോർമൽ ലുക്ക് ക്രിയേറ്റ് ചെയ്യാം. പ്ലെയിൻ സാരിക്കൊപ്പം ചെക്ക് ഡിസൈനിലുള്ള ബ്ലൗസ് അണിഞ്ഞ് മനോഹരമായ ഫോർമൽ ലുക്ക് ക്രിയേറ്റ് ചെയ്യാം.
വാട്ടർ കളേഴ്സ്
ഇതെന്തൊരു പ്രിന്റ് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതെ ഇതും ഒരു ക്യൂട്ട് പ്രിന്റാണ്. വാട്ടർ കളർ പ്രിന്റിന് ബ്ലീഡിംഗ് ഇഫക്റ്റാണ് ഉള്ളത്. ഒന്നിന് മുകളിൽ ഒന്നായി ബ്ലീഡ് ചെയ്ത് പോകുന്ന രീതിയിലാണ് ഈ പ്രിന്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ടൈ ആന്റ് ഡൈ പ്രിന്റുമായി ഏറെ സാമ്യമുള്ള പ്രിന്റാണിത്. മനോഹരമായ വാട്ടർ കളർ പെയ്ന്റിംഗ് പോലെയുള്ള പ്രതീതിയാണ് ഈ പ്രിന്റ് കാണുമ്പോൾ തോന്നുക. സോബർ, പെസ്റ്റൽ കളറുകളിൽ ഈ പ്രിന്റ് വരുന്നുണ്ട്. അതുപോലെ ബ്രൈറ്റ് കളറുകളിലും ഈ പ്രിന്റ് ഇറങ്ങുന്നുണ്ട്.
പാറ്റേൺ കോൺട്രാസ്റ്റ്
വളരെ അൺ എക്സൈറ്റ്ഡായ പ്രിന്റാണിത്. പേരുപോലെ പാറ്റേൺ പ്രിന്റിൽ കോൺട്രാസ്റ്റ് ചെയ്തു കൊണ്ടുള്ള ഡിസൈനുകളാണ് വരിക. പല ടൈപ്പ് ആയിട്ടുള്ള പാറ്റേൺ പ്രിന്റുകളാണ് ഈ ഡിസൈനിൽ വരുന്നത്. പലതരം ലൈൻസും, കർവ്സും മറ്റും അടുത്തടുത്തായി ഡിസൈൻ ചെയ്തുള്ള ഒരു പ്രിന്റ്. ബ്ലാക്ക് ആന്റ് വൈറ്റിലും ഈ പ്രിന്റ് ധാരാളമായി വരുന്നുണ്ട്. വളരെ മനോഹരമാണിത്. കളറിൽ വരുന്നവയാകട്ടെ ഡിഫറന്റ് വൈബാണ് ക്രിയേറ്റ് ചെയ്യുക.
ട്വിസ്റ്റഡ് ജ്യൊമട്രി
സർക്കിൾ, സ്ക്വയർ, റെക്റ്റാംഗിൾ, ട്രയാംഗിൾ, ഹെക്സഗൺ എന്നീങ്ങനെയുള്ള ജ്യൊമട്രിക്കൽ രൂപങ്ങൾ ട്വിസ്റ്റ് ചെയ്തുള്ള ഡിസൈൻ ആണിത്. ഈ പ്രിന്റിന് ത്രീ ഡൈമൻഷണൽ ഇഫക്റ്റ് ക്രിയേറ്റ് ചെയ്യാനാവുമെന്നതാണ് പ്രത്യേകത. പ്രത്യേകിച്ചും വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഈ പ്രിന്റ് ട്വിസ്റ്റഡ് ആയി വരുമ്പോൾ ഡിസൈനുകൾ നമ്മുടെയടുത്തേക്ക് ജമ്പ് ചെയ്ത് വരുന്ന ഫീൽ അതിന് ക്രിയേറ്റ് ചെയ്യാൻ കഴിയും. മാത്രമല്ല വൈബ്രന്റ് കളറിലാവുമ്പോൾ ഒരു സൈക്കഡെലിക് വൈബ് (അമ്പരപ്പിക്കുന്ന രൂപ മാതൃകകൾ തോന്നിപ്പിക്കുന്ന) ആണ് അത് ക്രിയേറ്റ് ചെയ്യുക. വളരെ ബോൾഡ് ആയിട്ടുള്ള പ്രിന്റാണിത്. എല്ലാവർക്കും ഈ പ്രിന്റ് അത്ര പ്രിയമാവണമെന്നില്ലെങ്കിലും ഫുൾ ഗാർമെന്റ് പീസിൽ ഈ പ്രിന്റ് യൂസ് ചെയ്യാതെ ഗാർമെന്റിൽ ധൈര്യപൂർവ്വം പരീക്ഷിക്കാവുന്നതാണ്.
ഡിജിറ്റൽ സ്കിൻസ്
ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. പക്ഷേ ഇത് അനിമൽ പ്രിന്റാണ്. ഇതുവരെ ആരും കാണാത്ത അനിമൽ പ്രിന്റ്. ശരിക്കും ഒരു സ്കിൻ ടെക്സ്ച്ചർപ്പോലെയുള്ള പ്രതീതിയാണ് ഈ പ്രിന്റ് സൃഷ്ടിക്കുന്നത്. ഏത് അനിമലിന്റെ സ്കിൻ ഡിസൈനാണോ പ്രിന്റായി എടുത്തിരിക്കുക അതിന്റെ ഡിജിറ്റലൈസ്ഡ് ഇഫക്റ്റ് (പിക്സലേറ്റഡ്) ആയിരിക്കും ഈ പ്രിന്റ് സൃഷ്ടിക്കുക. ഇതുവരെ കാണാത്ത ഏറെ പ്രത്യേകതയുള്ള പ്രിന്റാണിത്. മറ്റൊരു പോപ്പുലർ അനിമൽ പ്രിന്റും കൂടിയുണ്ട്. വെസ്റ്റേൺ മോഡലിലുള്ള കൗ (പശു) പ്രിന്റ്. പല സ്ഥലത്തായി പാച്ചിയായിട്ടുള്ള ഡിസൈനാണിത്. ഇത് പൊതുവെ കൂടുതലും ബ്രൗൺ ആന്റ് വൈറ്റ് നിറങ്ങളിലാണ് വരുന്നത്. ബ്ലാക്കിലുമുണ്ട്. എന്നാലിപ്പോൾ വ്യത്യസ്തങ്ങളായ നിറങ്ങളിലും ഈ പ്രിന്റ് വരുന്നുണ്ട്. ജാക്കറ്റുകൾ, ഷർട്ട്സ്, ഡ്രസ്സ് തുടങ്ങി ഷൂസ്, ബൂട്സ്, ബാഗ്സ് എന്നിങ്ങനെയുള്ള ആക്സസറീസുകളിലും വരെ ഈ പ്രിന്റ് പോപ്പുലറാണിപ്പോൾ. ഈ ഡിസൈൻ എല്ലാവർക്കും ഇഷ്ടമാവുമെന്നത് ഉറപ്പില്ലെങ്കിലും ഫാഷൻ പ്രേമികൾക്ക് ഒരു ചേഞ്ചിനായി ഈ പ്രിന്റുകൾ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.
പതിവ് ഡിസൈനുകളെ ഒന്ന് മാറ്റി നിർത്തി ഒരു ചേഞ്ചിനായി ഈ പ്രിന്റുകൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഡിഫറന്റ് കളറിനും പ്രിന്റിനുമൊപ്പം ഹൃദ്യമായ ഒരു വൈബ് സൃഷ്ടിക്കാം.