ചോദ്യം –
ഞാൻ 24 വയസ്സുള്ള ചെറുപ്പക്കാരനാണ്. ഇപ്പോൾ ഞാൻ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. എനിക്ക് ചായ കുടിക്കുന്ന ശീലമുണ്ട്. എന്നാൽ വർക്ക് ഫ്രം ഹോം ആയതോടെ ഞാൻ ധാരാളം ചായ കുടിക്കാൻ തുടങ്ങി. ഈ ചായശീലം ഞാൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എങ്ങനെ?
ഉത്തരം-
ദിവസത്തിൽ ഒന്നോ രണ്ടോ തവണ ചായ കുടിച്ചാലും ഒരു കുഴപ്പവുമില്ല, പക്ഷേ നിങ്ങൾ ചായയ്ക്ക് അടിമ ആയാൽ അത് ശരിക്കും ദോഷകരമാണ്. തേയിലയിൽ സ്വാഭാവികമായും കഫീൻ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒരു ദിവസം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കഴിക്കുകയാണെങ്കിൽ, ഇത് മൂലം നിങ്ങൾക്ക് പിരിമുറുക്കവും അസ്വസ്ഥതയും ഉണ്ടാകാം.
ചായ ആസക്തിയിൽ നിന്ന് മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ആ തീരുമാനം എടുക്കുക. ഇതുകൂടാതെ, ചായ കുടിക്കാൻ തോന്നുമ്പോൾ ഗ്രീൻ ടീ, നാരങ്ങാവെള്ളം, തേങ്ങാവെള്ളം, മറ്റേതെങ്കിലും പാനീയങ്ങൾ കുടിച്ച് ചായയെ ഒഴിവാക്കുക.
തുടക്കത്തിൽ നിങ്ങൾക്ക് അൽപ്പം ക്ഷീണം അനുഭവപ്പെടും. തലവേദനയും ഉണ്ടാകാം. ഗ്രീൻ ടീയ്‌ക്കൊപ്പം കുറച്ച് ബദാം, ഉണക്കമുന്തിരി എന്നിവ കഴിച്ചാൽ നന്നായിരിക്കും.
പഴം, പച്ചക്കറി, കുക്കുമ്പർ, പൈനാപ്പിൾ, ഇഞ്ചി ഇവയൊക്കെ കൊണ്ടുള്ള സ്മൂത്തികൾ നിങ്ങൾക്ക് ദിവസം മുഴുവൻ ഉണർവ് നൽകും. ചായയുടെ കുറവ് പരിഹരിക്കാൻ ഇവ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.