മുഖം ഭംഗിയാക്കുന്നതിനൊപ്പം, നഖങ്ങളുടെ ഭംഗിയും വളരെ ആവശ്യം ആണ്. വൃത്തിയുള്ള നഖങ്ങളിൽ വേണം നെയിൽ പെയിന്‍റ് പ്രയോഗിക്കാൻ. അതേ സമയം നെയിൽ പെയിന്‍റ് നഖങ്ങൾ ആരോഗ്യകരവും ശക്തവുമാക്കുന്നു. എന്നാൽ നെയിൽ പോളിഷ് തിരഞ്ഞെടുക്കുമ്പോഴെല്ലാം, നിറങ്ങൾക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കാറുള്ളത്.
ഇഷ്ടപെട്ട നിറം മറ്റൊന്നും ചിന്തിക്കാതെ ചിലർ വാങ്ങുന്നു. എന്നാൽ നെയിൽ പോളിഷ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ പരിഗണിച്ചാൽ കൂടുതൽ ഭംഗിയുള്ള നഖങ്ങൾ സ്വന്തമാക്കാം.
- പെയിൽ സ്കിൻ ടോൺ
പെയിൽ കളർ സ്കിൻ ടോൺ വളരെ ആകർഷകമായ ടോണായി കണക്കാക്കപ്പെടുന്നു. കാരണം ഈ സ്കിൻ ടോണിൽ എല്ലാം നിറങ്ങളും യോജിക്കുന്നു. എങ്കിലും ഡാർക്ക് ഷേഡുകൾ, പിങ്ക്, ഓറഞ്ച്, കാരറ്റ്, തവിട്ട് നിറത്തിലുള്ള ഷേഡുകൾ അല്ലെങ്കിൽ സമാന ഷേഡുകൾ പെയിൽ സ്കിൻ ടോണിൽ മനോഹരമായിരിക്കും. സ്കൈ ബ്ലൂ കളറും ഈ സ്കിൻ ടോണിൽ വളരെ യോജിക്കും. സിൽവർ, ഗോൾഡൻ നിറങ്ങൾ ചേർന്നുള്ള നെയിൽ ആർട്ടും വളരെ മനോഹരമായി കാണപ്പെടുന്നു.
ഒഴിവാക്കേണ്ട നിറങ്ങൾ: എല്ലാ നിറങ്ങളും ഈ സ്കിൻ ടോണിൽ മനോഹരമായി കാണപ്പെടുന്നു, അതിനാൽ ഒരു നിറവും ഒഴിവാക്കേണ്ട ആവശ്യമില്ല.
- ഫെയർ സ്കിൻ ടോണുകൾ
വെളുത്ത നിറമാണെങ്കിൽ എല്ലാം നന്നായി ചേരുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. കാരണം ചില നൂഡ് ഷേഡുകൾ നിങ്ങളുടെ നഖങ്ങളിൽ മാച്ച് ആവില്ല. പിങ്ക്, ഇളം പർപ്പിൾ, കടും ചുവപ്പ്, നീല, പിങ്ക് നിറത്തിലുള്ള എല്ലാ ഷേഡുകളും ഫെയർ ടോണിൽ മികച്ചതായി കാണപ്പെടും.
ഒഴിവാക്കേണ്ട നിറങ്ങൾ : കറുപ്പ്, കടും പച്ച, ഓറഞ്ച് നിറം പോലുള്ള ഇരുണ്ട ഷേഡുകൾ നഖങ്ങളെ വളരെയധികം എടുത്തു കാണിക്കും സഹായിക്കും. അതിനാൽ അവ ഒഴിവാക്കുക.
- ഡാർക്ക് സ്കിൻ ടോണുകൾ
ചർമ്മം ഇരുണ്ടതായിരിക്കുമ്പോൾ, കടും നിറങ്ങൾ അനുയോജ്യമാകില്ല എന്നാണ് പലരുടെയും ചിന്ത.അതിനാലാണ് ഇളം നിറങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നത്. എന്നാൽ വാസ്തവം അതല്ല, ചർമ്മം ഇരുണ്ടതാണെങ്കിൽ കൂടിയും കടും പച്ച, കടും ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങൾ നന്നായി ചേരും.
ഒഴിവാക്കേണ്ട നിറങ്ങൾ : തവിട്ട് നിറമുള്ള നെയിൽ പെയിന്‍റ് പ്രയോഗിക്കരുത്, സിൽവർ, വെള്ള, തുടങ്ങിയ നിയോൺ ഷേഡുകൾ, പാസ്റ്റൽ നിറങ്ങൾ തീർച്ചയായും ഒഴിവാക്കണം.
- യെല്ലോ സ്കിൻ ടോൺ
ചർമ്മത്തിൽ നേരിയ മഞ്ഞ നിറം ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള സ്കിൻ ടോണിനെ യെല്ലോ സ്കിൻ ടോൺ എന്ന് വിളിക്കുന്നു. ഈ സ്കിൻ ടോണിനുള്ള നെയിൽ പെയിന്‍റ് ശ്രദ്ധിച്ചു വാങ്ങുക. അത്തരം സ്കിൻ ടോണുകളുള്ളവർ ലൈറ്റ് ഷേഡുകൾ പ്രയോഗിക്കണം. പാസ്റ്റൽ ഷേഡുകൾ, ഇളം ഷേഡുകൾ, ചുവപ്പ്, പർപ്പിൾ തുടങ്ങിയവ നല്ല ഓപ്ഷൻ ആണ്
ഒഴിവാക്കേണ്ട നിറങ്ങള്‍ : കറുപ്പ്, മെറൂൺ പോലുള്ള ഇരുണ്ട ഷേഡുകൾ പ്രയോഗിക്കരുത്. കൈകളിലെ ഇളം മഞ്ഞനിറം കാരണം മഞ്ഞ, ഗോൾഡ് നിറത്തിലുള്ള നെയിൽ പോളിഷും ഒഴിവാക്കുക.
ബ്രാൻഡഡ് നെയിൽ പെയിന്‍റുകളാണ് മികച്ചത്
ഇന്ന് വിപണിയിൽ വ്യത്യസ്ത നിറങ്ങളിലും തരങ്ങളിലും ലോക്കൽ നെയിൽ പെയിന്‍റുകൾ കാണാം. ഇത് മനോഹരമായി തോന്നാമെങ്കിലും ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതിനൊപ്പം പ്രമേഹത്തിനും കാരണമാകുന്ന ഡിബ്യൂട്ടൈൽ ഫത്താലേറ്റ് ഘടകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?
ഇതിലെ ചില ഘടകങ്ങൾ വൃക്കയെയും നാഡീവ്യവസ്ഥയെയും നശിപ്പിക്കുകയും ചെയ്യുന്നു. ഫോർമാൽഡിഹൈഡ് അർബുദത്തിനു കാരണമായേക്കാം. അതിനാൽ, നെയിൽ പെയിന്‍റുകൾ വാങ്ങുമ്പോഴെല്ലാം, അവ ബ്രാൻഡ് ചെയ്‌തിട്ടുണ്ടെന്നും പ്രകൃതിദത്ത ചേരുവകൾ അടങ്ങിയതും രാസവസ്തുക്കളുടെ മിനിമം ഉപയോഗം ഉള്ളതും ആണെന്ന് ഉറപ്പാക്കുക. നെയിൽ പെയിന്‍റിനു മോയ്‌സ്ചറൈസ് ഗുണങ്ങളുണ്ടെന്നും ഉറപ്പാക്കുക.