പേൻശല്യം മിക്ക കുട്ടികളിലും കണ്ടു വരുന്ന ഒന്നാണ്. തലയിൽ പേൻശല്യം ഉണ്ടാകുന്നതോടെ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാവുന്നു.
തലമുടിയിൽ അഴുക്കും മെഴുക്കും വിയർപ്പും ഉണ്ടാകുന്നതോടെയാണ് പേൻശല്യം വർദ്ധിക്കുക. ഒരാൾ ഉപയോഗിച്ച തോർത്ത്, ചീപ്പ് എന്നിവ ഉപയോഗിക്കുന്നതിലൂടെയും അടുത്തിടപഴക്കുന്നതിലൂടെയുമാണ് പേനുകൾ മറ്റൊരാളിൽ നിന്നും പകരുക.
പേൻശല്യം ഇല്ലാതാക്കാം
പേൻശല്യം അകറ്റാൻ ഉപയോഗിക്കുന്ന കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ മുടിയ്ക്ക് ദോഷമേ ചെയ്യൂ. അതുകൊണ്ട് ഇത്തരം ഉത്പന്നങ്ങൾക്ക് പകരമായി മികച്ചതും ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് പേൻശല്യം ഇല്ലാതാക്കാം.
ആര്യവേപ്പില, ടി ട്രീ ഓയിൽ, ബേക്കിംഗ് സോഡ, വിനേഗർ എന്നിവ ഉപയോഗപ്പെടുത്തിയുള്ള പൊടിക്കൈകൾ ഒരു പരിധി വരെ മാത്രമേ ഫലവത്താകാറുള്ളൂ. പ്രശ്നത്തിന് തീർത്തും ഒരു പരിഹാരമുണ്ടാകാറില്ല. പേൻ 8 മുതൽ 10 മുട്ട ഇടുന്നതാണ് അതിന് കാരണം.
ഷിക്കാക്കായി, റീഠ, ജമന്തി പൂവ് എന്നിവയുടെ ഗുണങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ജമന്തി പൂക്കളുടെ സത്ത് പേൻശല്യം അകറ്റി, ആശ്വാസം പകരാൻ മികച്ചതാണ്. ഒപ്പം ഷിക്കാക്കായും റീഠയും കൂടിയാവുന്നതോടെ മുടിയ്ക്ക് നല്ല കരുത്തും ബലവും ലഭിക്കും.
എങ്ങനെ ഉപയോഗിക്കാം
- ഏറ്റവുമാദ്യം മുടി ഏതെങ്കിലും സാധാരണ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.
- മുടി നന്നായി ടവ്വലു കൊണ്ട് തുവർത്തുക.
- ഇനി മുടിയിൽ ആന്‍റി ലൈസ് ക്രീം പുരട്ടാം.
- മികച്ച ഫലം ലഭിക്കാൻ 10 മിനിറ്റ് നേരം ക്രീം മുടിയിലിരിക്കാൻ അനുവദിക്കുക.
- 10 മിനിറ്റിനു ശേഷം വെള്ളമൊഴിച്ച് തല നന്നായി കഴുകുക.
- നനഞ്ഞ മുടിയിൽ നേർത്ത പല്ലുകളുള്ള ചീപ്പു കൊണ്ട് ചീകുക.