സ്ട്രെയിറ്റ് ഹെയർ ഹോട്ട് ഫാഷനാണിപ്പോൾ. ടീനേജ് പെൺകൊടിമാർ തുടങ്ങി അൽപം മുതിർന്ന സ്ത്രീകൾ വരെ സ്ട്രെയിറ്റ് ഹെയർ സ്റ്റൈലിന്‍റെ ആരാധകരായി മാറിയിരിക്കുന്നു. ഏതവസരത്തിനും യോജിച്ച ഹെയർ സ്റ്റൈലും കൂടിയാണിത്. എപ്പോഴും ഒരു സ്പെഷ്യൽ ലുക്ക് ക്രിയേറ്റ് ചെയ്യുന്നുവെന്നതാണ് സ്ട്രെയിറ്റ് ഹെയറിന്‍റെ പ്രത്യേകത. എല്ലാപ്രായക്കാർക്കും ഇണങ്ങുന്ന ഈ ഹെയർ സ്റ്റൈൽ ഉദ്യോഗസ്ഥകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏത് കാലാവസ്ഥയ്ക്കും യോജിച്ച സൗമ്യമായ ഒരു ഹെയർ സ്റ്റൈലാണിത്.

സ്ട്രെയിറ്റ് ഹെയർ മെയിന്‍റെയിൻ ചെയ്യുന്നതിന് സമയവും അദ്ധ്വാനവും വളരെ കുറച്ചുമതി. ഇത്തരം മുടി കഴുകി ഉണങ്ങിയ ശേഷം സ്റ്റൈൽ ചെയ്യാൻ അധിക സമയം കാത്തിരിക്കേണ്ടിയും വരുന്നില്ല. മുടിയിൽ ജെൽ പുരട്ടേണ്ട ആവശ്യവുമില്ല. ഇക്കാരണത്താലാണ് സ്ട്രെയിറ്റ് ഹെയർ ടീനേജ് പെൺകുട്ടികൾക്കും ഉദ്യോഗസ്ഥകൾക്കും പ്രിയങ്കരമാവുന്നത്. സ്ട്രെയറ്റ് ഷാമ്പുവും കണ്ടീഷണറും വരെ വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിക്കുക വഴി കുരുക്കുവീണ മുടി 24 മണക്കൂർ നേരവും സ്ട്രെയിറ്റായിരിക്കും.

“ഏത് പ്രായത്തിലുള്ളവർക്കും ഏറ്റവുമധികം ഇഷ്ടപ്പെടുന്നതുമായ ഹെയർ സ്റ്റൈലാണിത്” അന്താരാഷ്ട്ര ഹെയർ സ്റ്റൈലിസ്റ്റായ യൂകോ യാമാഷിതാ പറയുന്നു. തീരെ ചെറുതും മീഡിയവും നീണ്ടതുമായ മുടിയ്ക്ക് സ്ട്രയിറ്റ് ഹെയർ സ്റ്റൈൽ ഇണങ്ങുമെന്നതാണ് പ്ലസ് പോയിന്‍റ്.

സ്റ്റിക്കി സ്ട്രെയിറ്റ് ഹെയർ

ഈ ഹെയർ സ്റ്റൈലിന് മുടി നന്നായി കഴുകി ഉണക്കി ലൂസാക്കിയിടുക. മുടി സ്ട്രെയിറ്റാക്കിയിടുന്നതിന് സ്പ്രേ അല്ലെങ്കിൽ അൽപം ഹെയർ ജെൽ പുരട്ടുക.

പോണിടെയിൽ

ഹൈ അല്ലെങ്കിൽ ലോ പോണിടെയിൽ എല്ലാവർക്കും യോജിച്ച ഒരു പെർഫെക്റ്റ് ഹെയർ സ്റ്റൈലാണ്. ഈ ഹെയർ സ്റ്റൈലിന് മോഡേൺ ലുക്ക് നൽകുന്നതിന് ഹെയർ സ്റ്റൈലിൽ അൽപം മാറ്റം വരുത്താം. മുടി പാർട്ടിഷൻ ചെയ്യുകയോ അല്ലെങ്കിൽ ചീകിയ ശേഷം അക്സസറീസുകൾ ഫിക്സ് ചെയ്യുകയോ ആവാം. മുടി മൃദുലമാക്കാനും മുടി അവിടവിടായി പൊങ്ങിയിരിക്കുന്നത് ഒഴിവാക്കാനും നല്ല വൃത്തിയുള്ള ടൂത്ത് ബ്രഷിൽ ഹെയർ സ്പ്രേ ചെയ്ത ശേഷം മുടിയുടെ ഉപരിതലത്തിൽ പതിയേ ഓടിക്കുക.

ബാഗ്സ് ആന്‍റ് ബോബ് കട്ട്

ബാഗ്സ് സ്റ്റൈൽ ഏതു തരം മുഖത്തിനും ആകർഷണീയത പകരും. ഒപ്പം കണ്ണുകളെ ഒന്നുകൂടി മനോഹരമാക്കും.

ബോബ് കട്ട് സ്റ്റൈലിഷ് ആക്കുന്നതിന് ധാരാളം ട്രിക്കുകളുണ്ട്. മുഖത്തിന്‍റെ ഷെയ്പിനനുസരിച്ചുള്ള ശരിയായ ബോബ് കട്ട് മുഖത്തിന് സൗന്ദര്യം പകരും.

റൗണ്ട് ഷെയ്പിലുള്ള മുഖത്തിന് വ്യത്യസ്ത തരത്തിലുള്ള ബോബ് സ്റ്റൈലുകൾ പരീക്ഷിക്കാം. നീണ്ട കഴുത്തും താടിയെല്ല് ഷാർപ്പുമാണെങ്കിൽ ലളിതമായ ഫ്രിഞ്ച് സ്റ്റൈൽ ബോബ് കട്ട് സ്വീകരിക്കാം. ഈ സ്റ്റൈലിൽ കണ്ണുകൾക്ക് കൂടുതൽ വലിപ്പം തോന്നിക്കും.

ലെയേഡ് ഹെയർ സ്റ്റൈൽ

ലെയറുകളുടെ അടിസ്ഥാനത്തിലാണ് ഈ ഹെയർ കട്ട് ചെയ്യുക. സ്ത്രീകൾ ലെയറുകളുള്ള സ്റ്റൈലാണ് ഏറെ ഇഷ്ടപ്പെടുക. ഇതിൽ മുടിയുടെ ഘടനയും വ്യാപ്തിയും ആകൃതിയും നല്ല ഭംഗി പകരും. സെക്സിലുക്ക് നൽകുന്ന ഹെയർ കട്ടാണിത്. നീണ്ട മുടിയ്ക്ക് ഏറെ ഭംഗി പകരുന്ന ഹെയർ സ്റ്റൈലും കൂടിയാണിത്.

പിക്സി ഹെയർ കട്ട്

1960 കളിൽ മിയാ ഫൈറോയെന്ന അഭിനേത്രിയാണ് ഈ ഹെയർ സ്റ്റൈൽ ജനപ്രിയമാക്കിയത്. ഇടതൂർന്ന മുടിയ്ക്ക് ഏറ്റവും യോജിച്ച ഹെയർകട്ടാണിത്. നേർത്ത സ്ട്രെയിറ്റ് ഹെയർ ഉള്ളവർക്കും ഈ സ്റ്റൈൽ മികച്ചതായിരിക്കും.

നീണ്ട മുഖമുള്ളവർക്ക് പിക്സി ഹെയർ കട്ട് ചെയ്ത് മുഖത്തിനൽപം റൗണ്ട് ഷെയ്പ് പകരാനാവും. ഓവൽ, റൗണ്ട് മുഖമുള്ളവർക്കും പിക്സി ഹെയർ കട്ട് യോജിക്കും. പക്ഷേ ഈ സ്റ്റൈലിന് അൽപം ഇടതൂർന്ന മുടി വേണമെന്ന് മാത്രം.

और कहानियां पढ़ने के लिए क्लिक करें...