ക്ഷീണം കൊണ്ട് ശരീരമനക്കാനാവാത്ത അവസ്‌ഥ. ഇനി കിടന്ന് നന്നായിയൊന്ന് ഉറങ്ങിയാൽ മതി. പക്ഷേ എന്ത് ചെയ്യാം. ഉറക്കം വരണ്ടേ? നേരം വെളുക്കാറാവുമ്പോൾ മാത്രമാണ് മയക്കം വരുന്നത്. ഇതുപോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരും നേരിടുന്നുണ്ട്. ഉറക്കമില്ലായ്മയും ഒരു ജീവിതശൈലി രോഗമാണ്.

മസ്തിഷ്കത്തെ സക്രിയമാക്കി ശരീരത്തിനാവശ്യമായ ന്യൂറോ ട്രാൻസ്മിറ്റേഴ്സിനെ സജ്‌ജീകരിച്ച് വയ്‌ക്കുന്ന പ്രക്രിയയാണ് ഉറക്കത്തിലൂടെ നടക്കുന്നത്. നിദ്രാവസ്‌ഥയിൽ ശരീരം വിശ്രമത്തിലായിരിക്കും. എന്നാൽ മസ്തിഷ്കം സക്രിയമായിരിക്കും.

അതായത് മാംസപേശികൾ അയഞ്ഞ് ശരീരം വിശ്രമാവസ്‌ഥയിൽ ആയിരിക്കുമ്പോൾ മസ്‌തിഷ്കം നിങ്ങൾക്ക് ഉന്മേഷം പകർന്നു കൊണ്ടിരിക്കും. ഉറങ്ങുന്ന സമയത്ത് ശരീരത്തിൽ ഹോർമോണുകൾ സക്രിയമാകുന്നതിനാൽ ശരീരത്തിൽ ഹോർമോണുകൾ ശക്‌തി പ്രാപിക്കുന്നു.

ഇങ്ങനെ സംഭവിക്കാറുണ്ടോ?

• വല്ലപ്പോഴും രാത്രി മുഴുവൻ ഉറക്കം വരാതിരിക്കുക, വളരെ പ്രയാസപ്പെട്ട് ഉറക്കം വരുന്ന അവസ്‌ഥ.

• നിങ്ങൾ ഉറക്ക ഗുളിക കഴിക്കുന്നുവെങ്കിൽ സ്വസ്‌ഥമായി ഉറങ്ങുന്നതിന് പകരം നിങ്ങൾ അതിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് ചിന്തിച്ച് ഉള്ള ഉറക്കവും കൂടി നഷ്‌ടപ്പെടുന്ന അവസ്‌ഥ.

• അടിക്കടി ഉറക്കം മുറിയുക.

• പകൽ മുഴുവനും തളർച്ച നിലനിൽക്കുക.

• ശരീരമാസകലം വേദന

ഇത്തരം പ്രശ്നമുണ്ടെങ്കിൽ ഉറക്ക സംബന്ധമായ പ്രശ്നങ്ങളെ അസാധാരണമായി കാണേണ്ടതില്ല. എന്നാൽ നമ്മുടെ ശരീരത്തിന് 6-7 മണിക്കൂർ പൂർണ്ണമായ വിശ്രമം ആവശ്യമാണ്.

ഉറക്കക്കുറവുമൂലം നോർമലായ ജീവിതം നയിക്കാൻ കഴിയാതെ വരികയും കാലാന്തരത്തിൽ ആകസ്മിക മരണത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദ്ഗദ്ധർ പറയുന്നത്. ഉറക്ക കുറവ് അമിതവണ്ണത്തിലേക്ക് നയിക്കും. തന്നെയുമല്ല മറ്റ് ധാരാളം അസുഖങ്ങളും ഉണ്ടാകും.

ഉറക്കമില്ലായ്മകൊണ്ടുള്ള പ്രശ്നങ്ങൾ

• ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യത.

• ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകുക.

• ചിന്താ ശേഷിയും ഓർമ്മ ശക്‌തിയും കുറയുക.

• എപ്പോഴും നഷ്‌ടപ്പെട്ട മാനസികാവസ്‌ഥയിൽ ഇരിക്കുക.

• ജോലിയിൽ താൽപര്യക്കുറവ്.

• ജോലി ചെയ്യാനുള്ള താൽപര്യക്കുറവ്.

• വിഷാദം, അകാരണമായ ദേഷ്യം വരിക, ഈർഷ്യ

• ശരീരഭാരം വർദ്ധിക്കുക.

നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ ഓഫ് അമേരിക്കയുടെ ഒരു സർവേ അനുസരിച്ച് അമേരിക്കയിൽ മാത്രം ഓരോ വർഷവും ഉറക്കമില്ലാത്ത മുതിർന്ന പ്രായക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ശരീരത്തിൽ കഫീനിന്‍റെ സാന്നിധ്യവും നിക്കോട്ടിൻ, ആൽക്കഹോൾ എന്നിവയുടെ അളവ് വർദ്ധിച്ചതുമാണ് ഉറക്കമില്ലായ്മയ്‌ക്ക് കാരണമായിട്ടുള്ളത്.

സ്ത്രീകൾ പൊതുവെ സംവേദന ക്ഷമതയേറിയവരാണ്. വീടും ജോലിയും ഒരുമിച്ചു കൊണ്ടു പോകാൻ അവർ സദാ സമയവും പാടുപെട്ടുകൊണ്ടിരിക്കും. ചിലപ്പോൾ അതവരുടെ ഉറക്കം തന്നെ കെടുത്തിയേക്കാം. ഇത് മാത്രമല്ല, പിരിമുറുക്കം ഷിഫ്റ്റുകളായി ജോലി, ദീർഘ സമയമായുള്ള ജോലി, അസമയത്ത് ഭക്ഷണം കഴിക്കൽ. ഉറങ്ങുന്നതിന് കമ്പ്യൂട്ടറിനുമുന്നിൽ ഇരിക്കുക എന്നിവയൊക്കെ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം. ഒരു പക്ഷേ ഇത്തരം കാരണങ്ങൾ കൊണ്ട് ഇൻസോമനിയ പോലെയുള്ള അസ്വസ്ഥതയുണ്ടാകാം.

എന്താണ് ചെയ്യേണ്ടത്

• ദിനചര്യയിൽ ഉറക്കത്തിന് ആവശ്യമായ സമയം മാറ്റി വയ്‌ക്കുക.

• ശരീരത്തിലെ കഫീൻ, നിക്കോട്ടിൻ, ആൽക്കഹോൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ കഴിയുന്ന തരത്തിലുള്ള ഡയറ്റ് രീതി അവലംബിക്കുക. ഇത് നല്ല ഉറക്കം ലഭിക്കാൻ ഇടയാക്കും.

• വിറ്റാമിൻ ബി 12 വേണ്ടത്രയളവിൽ കഴിക്കുക. ശരീരത്തിൽ മെലാടോനിൽ ഹോർമോൺ രൂപപ്പെടാൻ ഇത് സഹായിക്കും. ഉറക്കത്തെ കൃത്യമാക്കാൻ ഇത് പ്രയോജനപ്രദമാണ്.

• ഉറങ്ങാൻ കിടക്കുന്നതിന് മുമ്പായി ഇളം ചൂട് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ കാരണമാകും.

ചിലർ ഉറങ്ങുന്നതിനായി ഉറക്ക ഗുളിക കഴിക്കുന്ന പതിവുണ്ട്. ഈ പ്രവണത ഒട്ടും നന്നല്ല. അതിന് പകരമായി എന്തെങ്കിലും ആസന മുറകളും യോഗയും പരിശീലിക്കുക. 24 മണിക്കൂർ നീളുന്ന ദിവസത്തിൽ ഏതാനും മണിക്കൂർ സ്വന്തം കാര്യത്തിനായും മാറ്റി വയ്ക്കുക. ഉറക്കം നിങ്ങളുടെ ശരീരത്തിന്‍റെ ആവശ്യകത കൂടിയാണെന്ന കാര്യം വിസ്മരിക്കരുത്.

और कहानियां पढ़ने के लिए क्लिक करें...