മിക്കവാറും സ്ത്രീകൾക്ക് മുപ്പതിനോടടുക്കുമ്പോൾ തന്നെ ചർമ്മസംബന്ധമായ പ്രശ്നങ്ങളും കണ്ടു തുടങ്ങുക സ്വാഭാവികമാണ്. മുഖത്ത് ചെറിയ ചുളിവുകളും പാടുകളുമൊക്കെ ഇതിനോടനുബന്ധമായി പ്രകടമാകുകയും ചെയ്യും. പ്രായത്തിന്‍റെ ഇത്തരം പ്രശ്നങ്ങൾ മറയ്‌ക്കുന്നതിനായി നിരവധി സ്ത്രീകൾ ബ്യൂട്ടി സലൂണുകളെ അഭയം തേടാറുമുണ്ട്. യഥാർത്ഥത്തിൽ നിത്യവും ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്‌തുക്കളിലെ കെമിക്കൽസ് ചർമ്മം ദോഷകരമാകാൻ കാരണമാകുന്നുണ്ട്.

യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ലാതെ വീട്ടിൽ വച്ച് സ്വയം ചെയ്യാവുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങളുണ്ട്. ഇത് പ്രയോഗിക്കുന്നതിലൂടെ മുഖ സൗന്ദര്യത്തിന് മാറ്റു കൂട്ടുവാൻ ഉപകരിക്കുകയും ചെയ്യും.

പപ്പായ ഫേസ് പാക്ക്

ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾക്കും വരകൾക്കുമൊക്കെ കാരണം ചർമ്മ സുഷിരങ്ങളിലൊക്കെ അടിഞ്ഞു കൂടുന്ന നിർജീവമായ കോശങ്ങളുടെ അവശിഷ്‌ടങ്ങളാണ്. പപ്പായ അരച്ച മിശ്രിതം മുഖത്ത് പുരട്ടുന്നതിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനാവും. പപ്പായ നല്ലൊരു ക്ലെൻസർ കൂടിയാണെന്ന് അറിഞ്ഞിരിക്കണം. ഇത് മൃതകോശങ്ങളെ അകറ്റി ചർമ്മത്തിന് തിളക്കം പകരും.

പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമായ പാപൈൻ ആൺ ഇതിന് സഹായകമാകുന്നൽ. പപ്പായ ധാരാളം ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്‌ടമാണ്. ഇത് ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കുകളെ അകറ്റുന്നതിലൂടെ ചർമ്മത്തിൻ കൂടുതൽ തിളക്കം പകരും.

ഒരു ചെറിയ കഷണം പപ്പായ ഉടച്ചെടുത്ത് വെള്ളം ചേർത്ത് മുഖത്ത് പതിയെ പുരട്ടുക. ഇത് മുഖത്ത് എല്ലായിടത്തും എത്തണം. ഏതാനും മിനിറ്റിനു ശേഷം ഇത് കഴുകി കളയണം.

കാരറ്റ് ഫേഷ്യൽ

ഒരു ചെറിയ കഷണം കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുത്തതിൽ ഒരു നുള്ള് മഞ്ഞൾപൊടിയും ചേർക്കുക. ഇത് അൽപ്പം പാലിൽ ചേർത്ത് നല്ല പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തുല്യ അളവിൽ പുരട്ടി അരമണിക്കൂറിനകം കഴുകി കളയാം.

വിറ്റാമിൻ എ കാരറ്റിൽ അടങ്ങിയിരിക്കുന്നതിനാൽ മുഖത്ത് നല്ല തിളക്കം പ്രദാനം ചെയ്യും. ഇത് കൊളാജന്‍റെ ഉൽപാദനത്തെ വർദ്ധിപ്പിക്കുകയും ചർമ്മ സംരക്ഷണത്തിൻ അനുയോജ്യമാക്കുകയും ചെയ്യുന്നു. കൊളാജന്‍റെ പ്രതിപ്രവർത്തനത്തിലൂടെ ചർമ്മത്തെ പരിരക്ഷിക്കുകയും മുറുക്കമുള്ളതാക്കുകയും ചെയ്യും. അതിലൂടെ ചുളിവുകൾ അകറ്റാൻ സാധിക്കും. വരകളും പാടുകളും അകലുകയും ചെയ്യും.

മുട്ട വെള്ള ഫേഷ്യൽ

മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻസും ഫാറ്റി ആസിഡും ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റി പുതുമ പകരാൻ സഹായിക്കും. അതോടൊപ്പം ആരോഗ്യകരമായ ഒരു ചർമ്മം പ്രദാനം ചെയ്യാനും ഉപകരിക്കും. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പാടുകളും മറ്റും ഇതിലൂടെ അകറ്റി നിർത്താനാവും.

മുട്ടയിലെ വെള്ള ഭാഗമെടുത്ത് മുഖത്ത് പതിയെ പുരട്ടുക. നല്ല പോലെ ഉണങ്ങിപ്പിടിച്ച ശേഷം കഴുകി കളയണം. ആഴ്‌ചയിൽ ഒരിക്കൽ ഈ വിധത്തിൽ ഫേഷ്യൽ ചെയ്യുന്നതിലൂടെ ചർമ്മത്തിന് നല്ല തിളക്കവും മിനുസവും ഉണ്ടാകും.

റോസ് വാട്ടറും ലെമൺ ജൂസ് പാക്കും

നാരങ്ങാനീരിലേക്ക് കുറച്ചു തുള്ളി റോസ്‍വാട്ടർ യോജിപ്പിക്കുക. ഇത് ഒരു തുണി കൊണ്ട് മുക്കി മുഖത്ത് പതിയെ പുരട്ടണം. മുഖത്ത് നന്നായി ഉണങ്ങി വരുന്നതിനു മുമ്പേ മുഖം നല്ലതു പോലെ കഴുകി വൃത്തിയാക്കുക.

റോസ്‍വാട്ടർ ഉപയോഗിക്കുമ്പോൾ ചർമ്മത്തെ റിജുവനേറ്റ് ചെയ്‌ൽ തിളക്കം പകരാൻ സഹായിക്കും. മുഖത്തെ പാടുകളും മറ്റും ഇതിലൂടെ അകലുകയും ചെയ്യും. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സ്കിൻ ടോണിനെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ഈ മിശ്രിതം പതിവായി ഉപയോഗിക്കുന്നതിലൂടെ മുഖത്തെ ചുളിവുകൾ മാറുകയും ഏജിംഗ് സംബന്ധമായ ലക്ഷണങ്ങളെ കുറയ്‌ക്കാനും കഴിയും.

और कहानियां पढ़ने के लिए क्लिक करें...