കൊറോണ മഹാമാരി അവസാനിക്കുന്ന മട്ടില്ല. ഇതിനിടെ സർക്കാർ രാജ്യത്തെ സ്ഥിതിവിശേഷങ്ങൾ കണ്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജീവിതം വീണ്ടും സാധാരണ നിലയിലായി. അതിനർത്ഥം നമ്മൾ കൊറോണയ്ക്കൊപ്പം ജീവിക്കാൻ ശീലിക്കുകയെന്നാണ്. എന്നാൽ ആളുകൾ ഇക്കാര്യം അംഗീകരിച്ചുകൊണ്ട് ആളുകൾ വീടിന് പുറത്തിറങ്ങുന്നത് പതിവായിരിക്കുന്നു. എന്നാൽ രോഗവ്യാപനത്തെ ഭയന്ന് വീടിന് പുറത്തുപോകാത്തവരും ധാരാളമായുണ്ട്. എന്നാൽ ഈ രോഗം തങ്ങളെ പിടികൂടുമോയെന്ന് ഭയക്കുന്നവരും പുറത്തുപോകുന്നവരിലുണ്ട്.

പ്രമേഹം, ഉയർന്ന രക്‌തസമ്മർദ്ദം പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് അപകട സാദ്ധ്യത 8 ഇരട്ടിയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയും വയസ്സായവരേയുമാണ് ഇത് കൂടുതലായി ബാധിക്കുക. ഈ സാഹചര്യത്തിൽ മരണസാദ്ധ്യത 60 വയസിലധികം പ്രായമുള്ളവരിൽ 4 ഇരട്ടിയും 70 വയസ്സിലധികമുള്ളവരിൽ 9 ഇരട്ടിയും 80 നുമേൽ പ്രായമുള്ളവർക്ക് 15 ഇരട്ടിയിലധികവുമായിരിക്കും.

രോഗപ്രതിരോധശേഷി കൂട്ടുകയെന്നുള്ളതാണ് കോവിഡിൽ നിന്നും മോചനം പ്രാപിക്കാനുള്ള ഏക പോംവഴി. ഈ മഹാമാരിയിൽ നിന്നും രക്ഷപ്രാപിക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ്, കൈകഴുകൽ, സാനിറ്റൈസേഷൻ, ഹസ്തദാനം ചെയ്യാതിരിക്കൽ, മാസ്ക് ഗ്ലാസ് ധരിക്കൽ, വ്യക്‌തിശുചിത്വം എന്നിവ പാലിക്കുന്നതിനൊപ്പം മികച്ച രോഗപ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതും ഏറ്റവുമാവശ്യമാണ്.

രോഗപ്രതിരോധശേഷിയുള്ളവരെ രോഗം ഗുരുതരമായി ബാധിച്ചാലും ശരി അനായാസം അവർ രോഗമുക്‌തരാകും. മാനസിക പിരിമുറുക്കം കുറയ്ക്കുക, യോഗ, വ്യായാമം, ധ്യാനം എന്നിവ ചെയ്യുന്നതിലൂടെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. രോഗപ്രതിരോധശേഷിയെ മികച്ചതാക്കാൻ ശരിയായ ഭക്ഷണക്രമവും പാലിക്കുക.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ എന്തൊക്കെ കഴിക്കാം

പച്ച ഇല വർഗ്ഗങ്ങൾ, പാലക്ചീര, ഉലുവച്ചീര, കടുക്ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റുകൾ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള ധാതുക്കളും ഉൾപ്പെടുന്ന ഭക്ഷണരീതിയാണ് ആവശ്യം. ഇവയെല്ലാം തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം വ്യക്‌തിയെ ആരോഗ്യവാനുമാക്കും.

വിറ്റാമിൻ സി

ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, കിവി, ബ്രോക്കോലി, പാലക്ചീര, പേരയ്ക്ക എന്നിവ വിറ്റാമിൻ സിയുടെ മുഖ്യ സ്രോതസ്സുകളാണ്. വിറ്റാമിൻ സി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വളരെ കൂട്ടും.

വിറ്റാമിൻ എ 

ചുവന്ന നിറത്തിലുള്ള ഫലങ്ങളും പച്ചക്കറികളുമായ പപ്പായ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിൽ വിറ്റാമിൻ നിറഞ്ഞയളവിൽ ഉണ്ട്.

കാത്സ്യം

എല്ലുകളുടെ ബലത്തിന് മാത്രമല്ല മറിച്ച് രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ ബലപ്പെടുത്തുന്നതിന് ഇതാവശ്യമാണ്. പാൽ, തൈര്, പനീർ, നെയ്യ്, വെണ്ണ, മോര്, ഇലവർഗ്ഗങ്ങൾ, ഫലങ്ങൾ കാത്സ്യം നിറഞ്ഞയളവിലുണ്ട്.

ഫൈബർ

ഫൈബർ അടങ്ങിയ ഭക്ഷണം ദഹനവ്യവസ്ഥയെ അടിയുറച്ചതാക്കും. ബ്രൗൺബ്രഡ്, പരിപ്പ്, ഫലങ്ങൾ, ഗോതമ്പുപൊടി, ഡ്രൈഫ്രൂട്ട്സ്, ഓട്സ്, ഗ്രീൻപീസ്, ചോളം എന്നിവ ഫൈബർ അടങ്ങിയവയാണ്.

തുളസി

പ്രകൃതിദത്തമായ ഒരു ആന്‍റിബയോട്ടിക്കാണ് തുളസി. പലവിധ അസുഖങ്ങളിൽ നിന്നും മോചനം നേടാൻ തുളസി സഹായിക്കും. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ദിവസവും വെറും വയറ്റിൽ 4-5 തുളസിയിലകൾ കഴിക്കുക. ഇതിന് പുറമെ തുളസി കഷായം വച്ചും കുടിക്കുന്നത് പനി, ചുമ എന്നിവയെ തടയും.

മഞ്ഞൾ

 ഏറ്റവും ആരോഗ്യദായകമായ ഭക്ഷ്യവസ്തുവായാണ് മഞ്ഞളിനെ കണക്കാക്കുന്നത്. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മഞ്ഞൾ അത്യുത്തമമാണ്. മഞ്ഞളിൽ ആന്‍റിഫംഗൽ, ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. പല അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. അതുകൊണ്ട് ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുക. ഇതിന് പുറമേ മഞ്ഞൾ ചേർത്ത് പാൽ കുടിക്കുക.

മൾട്ടിവിറ്റാമിൻ ക്യാപ്സ്യൂൾ

മേൽവിവരിച്ച ഭക്ഷ്യവസ്തുക്കൾ ശരിയാംവണ്ണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ മൾട്ടിവിറ്റാമിൻ ടാബ്ലറ്റുകൾ കഴിക്കാം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ കാത്സ്യം, മൈക്രോന്യൂട്രിയന്‍റ്സ് പോലെയുള്ള സിങ്ക്, കോപ്പർ, മാംഗനീസ്, വിറ്റാമിൻ ഡി 3 അധികമായി കഴിക്കാം.

വെള്ളം 

വെള്ളം ദാഹം തീർക്കാൻ മാത്രമല്ല, ഔഷധ സമാനമായ ഒരു പാനീയവുമാണ്. വെള്ളം ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. അതുവഴി ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കൂട്ടും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പകൽ സമയം കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

വ്യായാമം പ്രതിരോധശേഷി കൂട്ടും 

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിക്കും. ശാരീരിക ആക്റ്റിവിറ്റിയില്ലാത്ത ജീവിതശൈലി എപ്പോഴും പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകും. വ്യായാമം ശരീരത്തെ ഫിറ്റാക്കുകമാത്രമല്ല മാനസികമായും ഫിറ്റാക്കുകയാണ് ചെയ്യുക. മാസികാരോഗ്യത്തെ മികച്ചതാക്കും. രോഗങ്ങൾ പിടിപെടാതിരിക്കാൻ യോഗ, എക്സർസൈസ്, ഡാൻസ്, കോണിപ്പടികൾ കയറിയിറങ്ങൾ, നടക്കുക, കളിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുക.

വെയിൽ ആരോഗ്യം വർദ്ധിപ്പിക്കും

സൂര്യരശ്മികൾക്ക് അദ്ഭുതകരങ്ങളായ ചില ഗുണങ്ങളുണ്ട്. ശരീരത്തിലുണ്ടാവുന്ന പലതരം അണുബാധകളെയും കാൻസറിന്‍റെ ഫലത്തെയും കുറയ്ക്കാൻ വെയിൽ കൊള്ളുന്നത് ഉത്തമമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. വിറ്റാമിൻ ഡിയുടെ മുഖ്യ സ്രോതസ്സാണിത്. അതിനാൽ ദിവസവും രാവിലെ അരമണിക്കൂർ നേരം വെയിൽ കൊള്ളുക.

-നിധി ധവാൻ എച്ചഒഡി ഡയറ്റിക്സ്,

സരോജ്കുമാർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

और कहानियां पढ़ने के लिए क्लिक करें...