വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. പല അവസരങ്ങളിലും വ്യത്യസ്തതരം വേഷങ്ങൾ അണിയുന്ന ഒരു സംസ്കാരം തന്നെ നമുക്കുണ്ട്. പണ്ട് കാലങ്ങളിൽ പുരുഷന്മാർ ദോത്തിയും കുർത്തയും സ്ത്രീകൾ ബ്ലൗസും സാരിയുമാണ് അണിഞ്ഞിരുന്നത്. കാലം കടന്നുപോയതോടെ മനുഷ്യന്‍റെ വേഷവിധാനങ്ങളും മാറ്റം വന്നു തുടങ്ങി. മാത്രവുമല്ല വെസ്റ്റേൺ ഫാഷനുകളും നമ്മുടെ ഭാഗമായി തീർന്നു. വേഷത്തിൽ ഇത്രയെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടും ആഭരണങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കാർ പാരമ്പര്യം കാത്തുസൂക്ഷിച്ചു. അതുകൊണ്ടാണ് വെസ്റ്റേൺ വേഷങ്ങളോടൊപ്പം ട്രഡീഷണൽ ജ്വല്ലറി അണിയുന്ന രീതി ഇപ്പോൾ ഫാഷനായി കൊണ്ടിരിക്കുന്നത്.
സ്റ്റേറ്റ്മെന്‍റ് ജ്വല്ലറിയുടെ കാലമാണിത്. ട്രഡീഷണൽ ആഭരണങ്ങൾ വെസ്റ്റേൺ വേഷത്തിനൊപ്പം അണിയുന്ന രീതിയാണിത്. ഈ ഫാഷൻ രീതിയിൽ പെൺകുട്ടികൾക്ക് പുത്തൻ ലുക്ക് പകരും.
ഇന്ന് പലർക്കും വളരെ വിപുലമായി മേക്കപ്പിടാൻ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തിൽ സുന്ദരിയാകാൻ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേൺ വിയർന്നോടൊപ്പം ഒരു ട്രഡീഷണൽ ജ്വല്ലറി പീസ് അണിയുക. ഏത് അവസരത്തിലും ഫോളോ ചെയ്യാവുന്ന ഒരു ഫാഷൻ ആണിത്. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ഈ ഫാഷൻ പിന്തുടരാം. ബ്ലാക്ക് ടീഷർട്ട് ജീൻസിനൊപ്പം ട്രഡീഷണൽ മാല, വീതിയേറിയ വള, മിഞ്ചി തുടങ്ങിയവ എലഗന്‍റ് ലുക്ക് പകരും. വളരെ വിരളമായി ലഭിക്കുന്ന പാരമ്പര്യ തനിമയുള്ള ആഭരണങ്ങൾ അണിഞ്ഞ് നിങ്ങൾക്ക് ശ്രദ്ധാ കേന്ദ്രമാകാം. ഇത് നിങ്ങൾക്ക് നേരിട്ട് ലുക്ക് പകരും. ഹെവി ആഭരണങ്ങളിൽ ചോക്കർ നെക്ലസ് സാരി, സൽവാർ കമ്മീസിനോടൊപ്പം അനുയോജ്യമായിരിക്കും. ഇത്തരം ട്രഡീഷണൽ ആഭരണങ്ങൾ വിപണിയിൽ സുലഭമായി ലഭ്യമാണ് ഇപ്പോൾ.
നെറ്റി ചുട്ടി
വിശേഷ അവസരങ്ങളിൽ നെറ്റി ചുട്ടി സൽവാർ കമ്മീസ്, സാരി, ഗൗൺ അല്ലെങ്കിൽ ഷർട്ടിനൊപ്പം അണിയാം.
ഇയർ റിംഗ്
മുത്തുകൾ പതിപ്പിച്ച ഇയർ റിംഗ് വെസ്റ്റേൺ ഔട്ട്ഫിറ്റ്നൊപ്പം ഗ്ലാമറസ് ലുക്ക് നൽകും.
ജ്വല്ലഡ് ഹെയർ കോമ്പ്
ഹെയർ സ്റ്റൈലിന് ഗ്ലാമർ ലുക്ക് നൽകുന്നതിന് ഈ ഹെയർ കോമ്പ് യോജിച്ചതാണ്. മെസ്സി ബൺ ഫിക്സ് ചെയ്ത് അതിനുമീതെ ജ്വല്ലേഡ് ഹെയർ കോമ്പുകൾ വച്ചാൽ കിടിലൻ ലുക്കായി.
നെക്ക്ലെസ് അല്ലെങ്കിൽ മാല
ജീൻസ്, ടീഷർട്ട്, പലാസോ പാന്‍റ്, ഫ്രോക്ക്, സ്കർട്ട് തുടങ്ങിയവയ്ക്ക് ഒപ്പം ലോംഗ് ചെയിൻ അല്ലെങ്കിൽ നെക്ക് പീസ് സ്മാർട്ട് ലുക്ക് പകരും.
ഇയർ പഫ്
ഇത്തരം ഇയർപീസ് കാതിനെ മൊത്തത്തിൽ കവർ ചെയ്യുന്നു. ഒപ്പം വലുതായി തോന്നിപ്പിക്കുകയും ചെയ്യുമെങ്കിലും ഇത് ലൈറ്റ് ആയിരിക്കും. വെസ്റ്റേൺ ഔട്ട്ഫിറ്റിനൊപ്പം ഇത് ട്രെൻഡി ആയിരിക്കും.
മൂക്കുത്തി
വളരെ ട്രഡീഷണൽ ആയ ആഭരണമാണ് മൂക്കുത്തി. മുഖ സൗന്ദര്യം കൂട്ടുന്ന ഈ ആഭരണം ഗൗൺ, ലോംഗ് സ്കർട്ട്, ജീൻസ്, ടീഷർട്ട് എന്നിവയ്ക്കൊപ്പം അണിയാം. അതുപോലെ മുത്തു പതിപ്പിച്ച മൂക്കുത്തിയും വെസ്റ്റേൺ വിയറിന് മാച്ചിംഗ് ആയിരിക്കും.
കാശുമാല/ നെക്ലേസ്
വളരെ ട്രഡീഷണൽ ആയ ആഭരണമാണ് കാശുമാല. ഏതെങ്കിലും വിശേഷപ്പെട്ട ആഘോഷ വേളകളിൽ അണിയാവുന്ന ആഭരണം ആണിത്. ഏതെങ്കിലും ഹെവി ആഭരണം അണിയുക വഴി നിങ്ങൾക്ക് ആഘോഷവേളയിലെ താരമായി തിളങ്ങാം.
കാൽത്തള
വെള്ളി, സ്വർണ്ണം എന്നിവയിൽ ഇത് ലഭ്യമാണ്. സ്കർട്ട്, ഫ്രോക്ക് എന്നിവക്കൊപ്പം ഒരു കാലിൽ ചെയിൻ/ തള അണിയുന്നത് ഇപ്പോൾ ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡ് ആണ്. വെസ്റ്റേൺ ഔട്ട്ഫിറ്റിനൊപ്പം ഇത് അണിഞ്ഞ് കൂടുതൽ ട്രെൻഡി ആകാം.