നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കിൽ അലക്സ ആണ് താരം. എല്ലാവർക്കും വേണ്ടി അലക്സയുടെ ബോക്സിൽ തീർച്ചയായും എന്തെങ്കിലും ഉണ്ടാകും. നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല അല്ലെങ്കിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലെങ്കിൽ വീട്ടുജോലികളുടെ ഒരു ലളിതമായ ലിസ്റ്റ് ഉണ്ടാക്കുക. അതുവഴി നിങ്ങളുടെ വിനോദത്തിനും വീട്ടുജോലികൾക്കും അലക്‌സായ്ക്ക് എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ഒരു ആശയം ലഭിക്കും.
Alexa ആമസോണിന്‍റെ വെർച്വൽ വോയ്‌സ് സേവനമാണ്, അത് Amazon Echo, Fire TV ശ്രേണിയിലെ ഉപകരണങ്ങളിൽ ലഭ്യമാണ്. Alexa മുഖേന നിങ്ങളുടെ ഉപകരണങ്ങൾ നിയന്ത്രിക്കാൻ മാത്രമല്ല, ജീവിതം സൗകര്യപ്രദമാക്കാനും കഴിയും. കിടപ്പു രോഗികൾ ആയവർക്ക് പോലും ഇത് വളരെ നല്ലതാണ്. കുറഞ്ഞത് ഫാൻ, ലൈറ്റ് ഓഫ് ചെയ്യാനും ഇടാനുമൊക്കെ അവരെ അലക്സ സഹായിക്കും!
നിങ്ങളുടെ ദിവസം മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള അവസരം അലക്സാ നിങ്ങൾക്ക് നൽകുന്നു. അതിലൂടെ നിങ്ങൾക്ക് വാർത്താ അപ്‌ഡേറ്റുകൾ ലഭിക്കും, പുതിയ കാര്യങ്ങൾ പഠിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു, നിങ്ങൾക്ക് ഹാൻഡ് ഫ്രീ കോളുകൾ വിളിക്കാം, സംഗീതം അല്ലെങ്കിൽ കാലാവസ്ഥാ അപ്‌ഡേറ്റുകൾ കേൾക്കാം, മറ്റ് പല കാര്യങ്ങളെയും പോലെ, നിങ്ങൾ ഒരു ഉപകരണത്തിലും സ്പർശിക്കാതെ വോയ്‌സ് കമാൻഡുകൾ വഴി ഇതെല്ലാം ചെയ്യാൻ കഴിയും.
ഇതുവരെ Alexa പ്രവർത്തനക്ഷമമാക്കിയ ഉപകരണങ്ങൾ ഉപയോഗിക്കാത്തവർക്ക് പോലും ഇത് സജ്ജീകരിക്കാൻ വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങൾ ചെയ്യേണ്ടത് “അലക്സ” എന്ന് പറഞ്ഞാൽ മതി, അതിനുശേഷം ആ മാജിക് കാണും. എക്കോ സ്മാർട്ട് സ്പീക്കർ വാങ്ങി ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കൾ അവരുടെ വീടുകൾ സ്‌മാർട്ടാക്കി എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. കൂടാതെ ഓരോ ആഴ്ചയും ദശലക്ഷക്കണക്കിന് ആളുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും ഞങ്ങളുടെ പ്രിയപ്പെട്ട ഹിംഗ്ലീഷിലും അലക്‌സയുമായി സംവദിക്കുന്നു എന്നതാണ് രസകരമായ കാര്യം. നിങ്ങൾക്കും ആമസോണിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്കോ ഡോട്ട് 4th Gen വെറും 4,499 രൂപയ്ക്ക് വാങ്ങാം.
അതിനാൽ, നിങ്ങൾ അലക്‌സ വാങ്ങേണ്ടതിന്‍റെ 5 കാരണങ്ങളും ഒരു ചെറിയ ഉപകരണത്തിന് നിങ്ങളുടെ ദിനചര്യ എളുപ്പമാക്കുന്നതും നിങ്ങളുടെ ദിവസം രസകരമാക്കുന്നതും എങ്ങനെയെന്നും ഇപ്പോൾ പറയാം.
പ്രിയപ്പെട്ട സംഗീതം കേൾക്കുക
എക്കോ, ഫയർ ടിവി ഉപകരണങ്ങളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട സംഗീതം അഭ്യർത്ഥിക്കാം. ഇഷ്ടമുള്ള പാട്ടുകൾ കേൾക്കാനായി കേൾക്കാൻ ആഗ്രഹിക്കുന്ന സംഗീതം പോലെ തന്നെ അലക്സയോട് യാതൊരു ബഹളവുമില്ലാതെ നേരിട്ട് സംസാരിക്കണം. “അലക്സാ, ഏറ്റവും പുതിയ ബോളിവുഡ് ഗാനങ്ങൾ പ്ലേ ചെയ്യുക”, “അലക്സാ, മുഹമ്മദ് റാഫിയുടെ പാട്ടുകൾ പ്ലേ ചെയ്യുക” ബാക്കിയുള്ളത് അലക്‌സയ്ക്ക് വിട്ടുകൊടുക്കുക.
EchoDevice-ൽ സ്‌ക്രീനിലെ വരികൾ കണ്ട് നിങ്ങൾക്ക് സ്‌ക്രീനിനൊപ്പം പാടാനും കഴിയും. ഇത് മാത്രമല്ല, ഉത്സവ സീസണിൽ നിങ്ങൾക്ക് ഭജനകളും ആസ്വദിക്കാം, ഭജനയോ ആരതിയോ കളിക്കാൻ നിങ്ങൾ “അലക്സാ, ഭജൻ കേൾപ്പിക്കൂ” അല്ലെങ്കിൽ “അലക്സാ, ഗണേശ ആരതി പ്ലേ ചെയൂ ” എന്ന് പറയണം. ഇത് മാത്രമല്ല, നിങ്ങൾക്ക് അതിൽ സെലിബ്രിറ്റി അമിതാഭ് ബച്ചന്‍റെ ശബ്ദവും ആക്ടിവേറ്റ് ചെയ്യാം. തുടർന്ന് “അമിത് ജി, കഭി കഭിയിലെ പാട്ടുകൾ കേൾപ്പിക്കു” അല്ലെങ്കിൽ “അമിത് ജി, ഷോലെ സിനിമയിലെ പാട്ടുകൾ കേൾപ്പിക്കു” എന്ന് പറയണം. നിങ്ങൾക്ക് തന്നെ അമിതാഭ് ബച്ചനോട്, നേരിട്ട് അവരുടെ തിരശ്ശീലയ്ക്ക് പിന്നിലെ രസകരമായ കഥകളും ചോദിച്ചു കേൾക്കാം.
ദിനചര്യ ഉണ്ടാക്കുക
ദിവസങ്ങൾ അങ്ങനെ കടന്നു പോകും. എന്നാൽ നിങ്ങളുടെ പ്രധാനപ്പെട്ട ജോലിയുടെ ട്രാക്ക് സൂക്ഷിക്കാൻ ചിലപ്പോൾ കഴിയില്ല, ഒരു ജോലിയിൽ മുഴുകി മറ്റേ ജോലി മറക്കും. ഒരു ലളിതമായ ഉദാഹരണം നൽകി വിശദീകരിക്കാം. നിങ്ങൾക്ക് ഉച്ചയ്ക്ക് 2 മണിക്ക് മരുന്ന് കഴിക്കണം പക്ഷേ നിങ്ങൾക്ക് സമയം ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന് കരുതുക, അപ്പോൾ ഈ അലക്സ നിങ്ങളെ ശരിയായ സമയത്ത് മരുന്ന് കഴിക്കണമെന്ന് ഓർമ്മിപ്പിച്ച് നിങ്ങളെ പരിപാലിക്കും. നിങ്ങൾ പറഞ്ഞാൽ മതി “അലക്സാ, 2 മണിക്ക് മരുന്ന് കഴിക്കാൻ ഓർമിപ്പിക്കണം.
അലക്‌സയിൽ നിങ്ങൾ എല്ലാം ഓർത്തിരിക്കേണ്ടതില്ല, നിങ്ങൾ അലക്‌സയോട് പറഞ്ഞാൽ മതി, “അലക്‌സാ, 7 AM അലാറം സജ്ജമാക്കുക”, “അലക്‌സാ, 10 മിനിറ്റ് ഓവൻ ടൈമർ സജ്ജമാക്കുക”. നിങ്ങളുടെ ദിവസം മികച്ച രീതിയിൽ ക്രമീകരിച്ചുകൊണ്ട് നിങ്ങളുടെ ദിവസം പരമാവധി പ്രയോജനപ്പെടുത്താൻ Alexa നിങ്ങൾക്ക് അവസരം നൽകുന്നു.
Alexa ഉപയോഗിച്ച് നിങ്ങളുടെ വീട് ‘സ്മാർട്ട്‘ ആക്കുക
ഒരു വീട് സ്‌മാർട്ട് ആക്കുന്നത് ഇപ്പോൾ എന്നത്തേക്കാളും എളുപ്പമാണ്. എക്കോ വീട്ടിലെ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ സ്‌മാർട്ട് പ്ലഗ്, Wi-Fi എന്നിവ ആവശ്യമാണ്. ഇങ്ങനെ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ നിയന്ത്രിക്കാനാകും. ഗീസർ ഒരു സ്‌മാർട്ട് പ്ലഗുമായി ബന്ധിപ്പിച്ച്, “അലക്‌സാ, ഗീസർ ഓൺ/ ഓഫ് ചെയ്യുക” എന്ന് പറയാം. ഇതോടൊപ്പം, നിങ്ങളുടെ വീട്ടിലെ ടിവി, ലൈറ്റ്, എസി തുടങ്ങിയ വീട്ടുപകരണങ്ങൾ നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കാം. സ്‌ക്രീനിനൊപ്പം വരുന്ന എക്കോ ഉപകരണത്തിൽ ക്യാമറയുടെ സൗകര്യവും ലഭ്യമാണ്. അതിലൂടെ നിങ്ങളുടെ വീട്ടിലെ കുട്ടികളെയും പ്രായമായവരെയും നിരീക്ഷിക്കാൻ കഴിയും.
പാചകവും സ്മാർട്ടാക്കാം
പാചകം ചെയ്യുമ്പോൾ മാസ്റ്റർ ഷെഫിന്‍റെ നുറുങ്ങുകളും പാചകക്കുറിപ്പുകളും എടുക്കാം. പാചകം ചെയ്യാൻ ഇഷ്ടമാണെങ്കിൽ അലക്‌സയാണ് ഏറ്റവും ഉപകാരപ്രദമാണ്. പാചകം ചെയ്യുമ്പോൾ ഷെഫ് സഞ്ജീവ് കപൂറിന്‍റെ നുറുങ്ങുകളും പാചകക്കുറിപ്പുകളും നിങ്ങൾക്ക് ആസ്വദിക്കാം, “അലക്സാ, മാട്ടർ പനീറിന്‍റെ പാചകക്കുറിപ്പ് പറയൂ” എന്ന് പറഞ്ഞാൽ മതി.
കുട്ടികളെ എൻഗേജ് ആക്കി നിർത്തുക
അലക്‌സയ്‌ക്കൊപ്പം കളിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നൽകാം. അലക്‌സയ്‌ക്കൊപ്പം ഇംഗ്ലീഷ് പഠിക്കുന്നതും കവിതകൾ കേൾക്കുന്നതും തമാശകളും കഥകളും ഉപയോഗിച്ച് ക്വിസ് കളിക്കുന്നതും കുട്ടികൾക്ക് ആസ്വദിക്കാം. അവരുടെ വിനോദത്തിനായി, “അലക്സാ, ദിനോസർ ശബ്ദം കേൾപ്പിക്കു”, “അലക്സാ, ഒരു രസകരമായ തമാശ പറയൂ” അല്ലെങ്കിൽ “അലക്സാ, ഒരു കഥ പറയൂ” എന്ന് പറഞ്ഞാൽ മതി.
വിരസമായ ഒരു ദിവസം രസകരമാക്കാൻ കഴിയുന്ന നിരവധി സവിശേഷതകൾ അലക്‌സയിലുണ്ട്. അലക്‌സ ഉപയോഗിച്ച് മറ്റ് എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്ന് കൂടുതലറിയാൻ Alexa ആപ്പിലെ ‘ThingsToTry’ ലൂടെ നിങ്ങൾക്ക് കണ്ടെത്താനാകും. അതുമല്ലെങ്കിൽ ചുമ്മാ അലക്സയോട് ചോദിച്ചാലും അറിയാം.