ഫാഷനബിൾ ആയി കാണാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. ഫാഷൻ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. വില കയറ്റത്തിന്‍റെ ഈ കാലഘട്ടത്തിൽ ഫാഷൻ സൗഹൃദ ഷോപ്പിംഗ് എല്ലാ സമയത്തും നടത്താനാവില്ല. എന്നാൽ ശരിക്കും പറഞ്ഞാൽ ഫാഷനബിൾ ആകുന്നതിനു വില കൂടിയ ഷോപ്പിംഗ് ആവശ്യമില്ല, മറിച്ച് ചില പുതിയ പരീക്ഷണങ്ങളും ബ്രെയിൻ റേസിംഗും ആവശ്യമാണ്. ചില ടിപ്‌സ് പരീക്ഷിച്ചുകൊണ്ട് കുറഞ്ഞ ചെലവിൽ ഫാഷനബിൾ ആകാൻ കഴിയും.

  1. മിക്സ് ആൻഡ് മാച്ച്

സ്ത്രീകളുടെ വസ്ത്രധാരണം വൈവിധ്യം നിറഞ്ഞതാണ്. അതുപോലെ തന്നെ ഫാഷനും കാലാകാലങ്ങളിൽ മാറുന്നു. ഫാഷൻ ഫ്രണ്ട്ലി ഡ്രസ്സുകൾ എല്ലായ്‌പ്പോഴും ഉണ്ടാക്കാൻ പറ്റില്ല. പഴയ ഫാഷൻ ഡ്രസ്സുകൾ ധരിക്കുന്നതും മനസ്സിന് ഇഷ്‌ടമുള്ള കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തിൽ മിക്‌സ് ആന്‍റ് മാച്ച് ഉപയോഗിച്ച് വൈവിധ്യമാർന്ന വസ്ത്രങ്ങൾ ഉണ്ടാക്കാം. ഉദാഹരണത്തിന്, സൽവാർ ഇപ്പോൾ ഫാഷനില്ല അത്തരമൊരു സാഹചര്യത്തിൽ വസ്ത്രം മുഴുവൻ പുതിയതാക്കുന്നതിന് പകരം കുർത്തയ്ക്ക് ചേരുന്ന പലാസോയോ ലെഗ്ഗിംഗോ വാങ്ങി നിങ്ങളുടെ വസ്ത്രത്തിന് മോഡേൺ ലുക്ക് നൽകാം.

  1. ഓൾഡ് ഈസ് ഗോൾഡ്

അമ്മയുടെയും മുത്തശ്ശിയുടെയും പഴയ സാരിയിൽ നിന്ന് കുർത്തകളും ദുപ്പട്ടയും പലാസോയും ആയി ഏറ്റവും പുതിയ വസ്ത്രങ്ങൾ സ്വന്തമാക്കൂ. സ്റ്റിച്ച് ചെയ്യാനുള്ള പണം മാത്രമേ ചെലവാകുകയുള്ളു. അതിലൂടെ നിങ്ങൾക്ക് മനസ്സിനിണങ്ങിയ ഫാഷനബിൾ വസ്ത്രം ലഭിക്കുന്നു. എന്നാൽ അവയിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ ഫാബ്രിക്, ഡിസൈൻ മനസ്സിൽ വയ്ക്കുക. വളരെ കനം കുറഞ്ഞതോ പഴകിയതോ ആയ തുണികൊണ്ട് ഡ്രസ്സ്‌ ഉണ്ടാക്കുന്നത് ഒഴിവാക്കുക. വസ്ത്രം നിർമ്മിക്കുമ്പോൾ മെറ്റീരിയൽ ശ്രദ്ധിക്കുകയും ഡിസൈൻ ശരിയായി ഉപയോഗിക്കാനും തയ്യൽക്കാരനോട് ആവശ്യപ്പെടുക.

  1. അടിസ്ഥാന നിറങ്ങൾ ഉപയോഗിക്കുക

മെറുൺ, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ എല്ലാവർക്കും ചേരും. അതിനാൽ ഈ നിറങ്ങളിലുള്ള ലെഗ്ഗിംഗ്‌സ്, ദുപ്പട്ട, പലാസോ എന്നിവ വാങ്ങി നിങ്ങളുടെ വാർഡ്രോബിൽ സൂക്ഷിക്കുക. കുറഞ്ഞ ബജറ്റിൽ തന്നെ നിങ്ങളുടെ വസ്ത്രധാരണം ഫാഷൻ ആക്കാൻ കഴിയും.

  1. ഹോം വർക്ക്‌ ചെയ്യുക

വസ്ത്രം വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതിനു മുമ്പ് ഒരു ചെറിയ ഹോംവർക്ക് ചെയ്യുക. മാർക്കറ്റിൽ പോകുന്നതിന് മുമ്പ് നിങ്ങളുടെ വാർഡ്രോബ് നന്നായി പരിശോധിക്കുക. നിങ്ങളുടെ കുർത്താ, പലാസോ, ലെഗ്ഗിംഗ്സ്, ഷരാര എന്നിവയുടെ നിറങ്ങൾ മനസിലാക്കിയ ശേഷം മാർക്കറ്റിൽ പോകുക. മുഴുവൻ വസ്ത്രവും വാങ്ങുന്നതിന് പകരം അനുയോജ്യമായ ഒരു കുർത്തയോ പലാസയോ വാങ്ങി ഡ്രസ്സ്‌ തയ്യാറാക്കുക. തുണിത്തരങ്ങൾ നേരിട്ട് തയ്യൽക്കാരന് നൽകുന്നതിന് പകരം യൂട്യൂബിലും മറ്റും ഉള്ള ഡിസൈൻ നോക്കി മനസിലാക്കുക. അങ്ങനെ ചെയ്താൽ ഏറ്റവും പുതിയ ഡിസൈൻ ഡ്രസ് ഉണ്ടാക്കാൻ കഴിയും.

  1. മാച്ചിംഗ് വേണ്ട

ഓരോ വസ്ത്രത്തിനും അനുയോജ്യമായ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം വെള്ളി, സ്വർണ്ണം, മുത്ത് അല്ലെങ്കിൽ ഓക്സിഡൈസ്ഡ് ആഭരണങ്ങൾ ഉപയോഗിക്കുക. കാരണം അവ എല്ലാ നിറങ്ങൾക്കും അനുയോജ്യമായിരിക്കും. ലളിതമായ വസ്ത്രത്തിന് ആധുനിക രൂപം നൽകും. അതുപോലെ, പാദരക്ഷകളും പഴ്സുകളും വാങ്ങുമ്പോൾ മാച്ചിംഗ് അവഗണിക്കുക, തവിട്ട്, കറുപ്പ്, വെളുപ്പ് എന്നിവയ്ക്ക് മുൻഗണന നൽകുക.

  1. കഴിവുകൾ പരീക്ഷിക്കുക

തയ്യൽ, എംബ്രോയ്ഡറി അല്ലെങ്കിൽ പെയിന്‍റിംഗ് അറിയാമെങ്കിൽ തീർച്ചയായും വസ്ത്രങ്ങളിലും പാദരക്ഷകളിലും പഴ്സിലും പരീക്ഷിച്ചു നോക്കൂ. പ്ലെയിൻ ഫാബ്രിക്കിൽ ലളിതമായ റണ്ണിംഗ് സ്റ്റിച്ചോ പെയിന്‍റിംഗോ ലെയ്സോ പ്രയോഗിച്ച് വസ്ത്രം മോഡേൺ ആക്കാം. ഇന്ന് വിപണിയിൽ പലതരത്തിലുള്ള ലെയ്സ്, നക്ഷത്രങ്ങൾ, മുത്തുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഫെവിക്കോൾ ഉപയോഗിച്ച് പഴ്സുകളിലും പാദരക്ഷകളിലും ഒട്ടിച്ച് മോഡേൺ ആക്കാം.

और कहानियां पढ़ने के लिए क्लिक करें...