ധാരാളം ഒഴിവ് സമയം കിട്ടുന്ന വേളയാണ് വേനൽക്കാലം. കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള ആഘോഷങ്ങൾ, അവധിക്കാല വിനോദയാത്രകൾ, കൃഷി അഥവാ പൂന്തോട്ട നിർമ്മാണം എന്നിങ്ങനെ പലതും പ്ലാൻ ചെയ്ത് നടപ്പിൽ വരുത്തുന്ന വിനോദവേള കൂടിയാണ് വേനൽക്കാലം.

പൂന്തോട്ട നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് വേനൽക്കാലം. ചൂടും വെയിലും നിറഞ്ഞ അന്തരീക്ഷം ചെടികൾ വളരാനും പുഷ്പിക്കാനും സഹായിക്കും. വേനൽക്കാലത്ത് പൂന്തോട്ട നിർമ്മാണത്തിന് അവലംബിക്കാവുന്ന ചില ടിപ്സുകൾ.

കള

പൂന്തോട്ടം എത്രയൊക്കെ സൂക്ഷിച്ച് പരിപാലിച്ചാലും കളകളും പുല്ലുകളും വളരുന്നത് സ്വഭാവികമാണ്. മണ്ണിൽ പുതയിടൽ (അതായത് കമ്പോസ്റ്റ് വയ്ക്കോൽ അവശിഷ്ടങ്ങൾ മണ്ണിലിട്ട് മൂടുക) അതുപോലെ കളനാശിനികളുടെ പ്രയോഗം, വീവ് മാറ്റുകൾ ഉപയോഗം എന്നിവയിലൂടെ ഇതിനെ പ്രതിരോധിക്കാം.

വളം

വിപണിയിൽ ചെടികൾക്ക് ഉപയോഗിക്കാവുന്ന ധാരാളം വളങ്ങൾ ലഭ്യമാണ്. അതിനാൽ മണ്ണിന് അനുയോജ്യമായ വളമേതെന്ന് മനസിലാക്കി അവ വാങ്ങാവുന്നതാണ്. കാരണം മണ്ണിൽ നിന്നും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കണമെന്നില്ല.

വേനൽക്കാല പച്ചക്കറികൾ നടാം

ചിലയിനം പച്ചക്കറികൾ നടാൻ യോജിച്ച സമയമാണിത്. ബീൻസ്, ചീര, സെലറി, മല്ലിയില, കുരുമുളക്, കുമ്പളം, വഴുതനങ്ങ, കുക്കുംബർ, മത്തങ്ങ, പയർ ഇനങ്ങൾ എന്നിവ നട്ട് വളർത്താൻ യോജിച്ച സമയമാണിത്.

മണ്ണൊരുക്കൽ

മികച്ചതരം മണ്ണ് ചെടികളുടെ വേരുകൾ വേഗത്തിൽ വ്യാപിപ്പിക്കാനും വേരുറയ്ക്കാനും സഹായിക്കും. നിലമൊരുക്കുന്നതും ഉഴുന്നതും മണ്ണിളകാനും മണ്ണിലുടനീളം വെള്ളവും വളവും എത്തിച്ചേരാനും സഹായിക്കും. പൂന്തോട്ട നിർമ്മാണത്തിന് മണ്ണൊരുക്കും മുമ്പെ മണ്ണിൽ ആവശ്യമായ പച്ചക്കറിതൊലി, ഫലങ്ങളുടെ തൊലി, മുട്ടത്തോട്, കരിയില വെള്ളം എന്നീ ജൈവവളങ്ങൾ ചേർക്കണം.

നിർജ്ജീവങ്ങളായ സസ്യങ്ങളും ഇലകളും നീക്കം ചെയ്യുക

ട്യൂലിപ്സ്, ഹൈസിന്ത്, സൂര്യകാന്തി എന്നിവയ്ക്കൊക്കെ നിർജ്ജീവങ്ങളായ ഭാഗങ്ങളുണ്ടാകാം. ഇലകൾക്ക് മഞ്ഞനിറം കണ്ടുവരുമ്പോൾ അവ ഉടനടി നീക്കം ചെയ്ത് മറ്റ് ഇലകളിലേക്ക് അണുബാധ വ്യാപിക്കുന്നത് തടയണം.

और कहानियां पढ़ने के लिए क्लिक करें...