ക്രിസ്മസ് ആയാലുടൻ ആളുകളുടെ മനസ്സിൽ കേക്കുകളുടെയും ക്രിസ്മസ് ട്രീകളുടെയും വർണ്ണാഭമായ ലൈറ്റുകളുടെയും കാർഡുകളുടെയും ചിത്രങ്ങളാണ് വരുന്നത്. ഈ ദിവസങ്ങളിൽ വിപണിയിലും ഇവയുടെ ആവശ്യകത വർദ്ധിക്കുന്നു. ആളുകൾ അവരുടെ വീടുകൾ ഏറ്റവും മനോഹരമായി അലങ്കരിക്കാൻ തുടങ്ങുന്നു. അതുകൊണ്ടാണ് ചെറിയ പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്കും ക്യൂട്ട് ബോളുകൾക്കും വിപണിയിൽ ഡിമാൻഡ് വർദ്ധിക്കുന്നത്.
ക്രിസ്മസിന് നിങ്ങളുടെ വീട്ടിൽ ഒരു പാർട്ടി നടത്താൻ പോകുകയാണെങ്കിൽ, ക്രിസ്മസ് പാർട്ടിയിലെ സെന്‍റർപീസ് ഡെക്കറേഷൻ, ഹോം ഡെക്കറേഷൻ എന്നിവയുടെ ചില ആശയങ്ങൾ ഇതാ. ഇത് ക്രിസ്മസ് അലങ്കാരം എളുപ്പമാക്കാന്‍ സഹായിക്കും.
- ക്രിസ്മസ് ട്രീ
ഈ ദിവസം പൂർണ്ണമായും വർണ്ണാഭമാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് ആദ്യം നമുക്ക് ക്രിസ്മസ് ട്രീയെക്കുറിച്ച് സംസാരിക്കാം. നിങ്ങൾ വീട്ടിൽ ഒരു ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ആദ്യം ക്രിസ്മസ് ട്രീക്ക് സമാനമായ ഒരു മരം എടുത്ത് അത് അലങ്കരിക്കാൻ ബോൾ ഡ്രം, സ്നോ മാൻ, സ്റ്റാർ ബെൽ, സ്റ്റാർസ്, സ്കിർട്ടിംഗ് എന്നിവ എടുക്കുക.
- ക്രിസ്മസ് ട്രീ ലൈറ്റിംഗ്
ക്രിസ്മസ് ട്രീയിൽ ലൈറ്റിംഗ് നടത്തുകയാണെങ്കിൽ അത് വൃക്ഷത്തെ കൂടുതൽ മനോഹരമാക്കും. ഇതുകൂടാതെ വീടുകൾ മനോഹരമായ മെഴുകുതിരികൾ കൊണ്ട് അലങ്കരിക്കാം. തിളങ്ങുന്ന പേപ്പറുകളുടെ നക്ഷത്രങ്ങൾ കൊണ്ട് വീടുകൾ മനോഹരമാക്കാം.
- ക്രെയ്ൻബെറി അലങ്കാരം
ക്രാൻബെറി അലങ്കാരത്തിന്, ഒരു ഗ്ലാസ് പാത്രമെടുത്ത് അതിൽ ക്രാൻബെറിയും വെള്ളവും ഇടുക. എന്നിട്ട് അതിന്‍റെ നടുവിൽ ഒരു മെഴുകുതിരി വയ്ക്കുക. സെന്‍റർ പീസ് അലങ്കാരം ആക്കാം .
- ഫെയറി ലൈറ്റുകൾ
ക്രിസ്മസ് പാർട്ടിയിൽ ഫെയറി ലൈറ്റുകൾ ഉപയോഗിക്കാം. ഇതിനായി, ഒരു ഗ്ലാസ് പാത്രത്തിൽ ഫെയറി ലൈറ്റുകൾ ഇടുക, അവയെ ടേബളിന്‍റെ മധ്യഭാഗത്തു വയ്ക്കുക അല്ലെങ്കില്‍ അധികം ഉപയോഗം ഇല്ലാത്ത ഏതെങ്കിലും ഒരു ഭാഗത്ത് അലങ്കരിക്കാം.
- ഫ്ലോട്ടിംഗ് മെഴുകുതിരികൾ
ക്രിസ്മസിനോട് അനുബന്ധിച്ച് ഫ്ലോട്ടിംഗ് മെഴുകുതിരികളും ഉപയോഗിക്കാം. ധാരാളം പണം ചെലവഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ, മെഴുകുതിരികൾ ഉപയോഗിച്ച് വീടിന് ഗംഭീരമായ രൂപം നൽകാൻ കഴിയും.
- സാന്താ കോൺ
ക്രിസ്മസ് പാർട്ടിയുടെ ഏറ്റവും ആകർഷകമായ അലങ്കാരത്തിനായി നിങ്ങൾക്ക് സാന്താ കോൺ ഉണ്ടാക്കി ഉപയോഗിക്കാം. ആദ്യം പ്ലാസ്റ്റിക് കടലാസ് കൊണ്ട് ഒരു കോൺ ഉണ്ടാക്കുക. കോണിന്‍റെ അറ്റത്തായി പഞ്ഞി വയ്ക്കാം. അതിനു ശേഷം ചുവപ്പ് നിറത്തിലുള്ള ബോളുകള്‍ അല്ലെങ്കില്‍ തെർമക്കോള്‍ കഷ്ണങ്ങളില്‍ പെയിന്‍റ് ചെയ്ത് അതിൽ ഗ്ലിറ്റർ പുരട്ടുക. ഇത് കോണില്‍ നിറയ്ക്കുക. പഞ്ഞി ചെറിയ ചെറിയ ബോളുകളാക്കി വയ്ക്കുക. അതിനുശേഷം പിങ്ക്, വെള്ള അല്ലെങ്കില്‍ ഇഷ്ടപ്പെട്ട നിറത്തിലുള്ള ചെറിയ ചെറിയ ബോളുകള്‍ നിറയ്ക്കുക. കോണിന്‍റെ ഏറ്റവും താഴെയുമായി പഞ്ഞി ബോളുകള്‍ അല്ലെങ്കില്‍ ചെറിയ ചെറിയ തെർമക്കോള്‍ കഷ്ണങ്ങൾ വയ്ക്കുക. കോൺ നന്നായി ഒട്ടിക്കു. അവസാനമായി കോണിന് കണ്ണും മൂക്കും ഉണ്ടാക്കാം. സാന്താ കോൺ റെടി.